തിരുവല്ല: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തു പിടിക്കുവാൻ വികസന സംഘം തയാറാകണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ. ഷിബു സാമുവേൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ബിനു വി. പ്പൻ ബജറ്റ് അവതരിപ്പിച്ചു.
റവ. ജോസഫ് ജോണി, മോഡി പി. ജോർജ്, ജോസി കുര്യൻ, ബിജോ വർഗീസ്, കുരുവിള മാത്യൂസ്, സാമൂവേൽ ജോർജ്, ഡോ. കോശി മത്തായി ഫിലിപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് വികാരി ജനറാൾ റവ. തോമസ് കെ. ജേക്കബ് നേതൃത്വം നൽകി. 2026-29 ലെ ഭാരവാഹികളായി ജോസി കുര്യൻ - വൈസ് പ്രസിഡന്റ്, റവ. ഷിബു സാമുവേൽ - ജനറൽ സെക്രട്ടറി, ബിജോ വർഗീസ് - ട്രഷറാർ എന്നിവരടങ്ങുന്ന 24 അംഗ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.